ഇന്ത്യയുടെ ആളില്ലാ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതായി ചൈന

    

Updated: Dec 7, 2017, 12:50 PM IST
 ഇന്ത്യയുടെ ആളില്ലാ വിമാനം വ്യോമാതിര്‍ത്തി  ലംഘിച്ചതായി ചൈന
Representational image

ബെയ്ജിംഗ്: ഇന്ത്യയുടെ ആളില്ലാ വിമാനങ്ങള്‍ ചൈനീസ് വ്യോമപരിധി ലംഘിച്ചതായി ചൈനയുടെ ആരോപണം. വിമാനം പിന്നീട് തകര്‍ത്തതായും സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്ത ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.

ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെ വെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചൈനീസ് സൈന്യം തക്കസമയത്ത് ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ഡ്രോണിന്‍റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്‌ലി വ്യക്തമാക്കി.

ജൂണില്‍ ദോക് ലാമിലെ അന്തര്‍ദേശീയ അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷത്തിന്‍റെ വക്കോളമേത്തിയിരുന്നു. ചൈ​ന റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്താന്‍ ശ്രമിച്ച മേ​ഖ​ല ഇ​ന്ത്യ, ഭൂ​ട്ടാ​ന്‍, ടി​ബ​റ്റ് മേ​ഖ​ല​യി​ല്‍ വ​രു​ന്ന​താ​ണ്.  ഒടുവില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കപ്പുറമാണ്‌ ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും മേഖലയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close