ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണവും

ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം അരങ്ങേറി. ഇത് നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാന്‍ രാജ്യങ്ങളില്‍ രാമായണം പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരന്മാരേയും അഭിനന്ദിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

Updated: Nov 13, 2017, 04:38 PM IST
ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണവും

മനില: ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം അരങ്ങേറി. ഇത് നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാന്‍ രാജ്യങ്ങളില്‍ രാമായണം പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരന്മാരേയും അഭിനന്ദിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

 

'രാമ ഹരി' എന്ന പേരില്‍ സംഗീത നൃത്തശില്പമായാണ് രാമായണം ആസിയാനില്‍ അവതരിപ്പിച്ചത്. ഫിലിപ്പീൻസ്കാര്‍ക്ക് രാമായണം എന്നാല്‍ ‘മഹാരാദിയ ലാവണ’ അഥവാ കിങ് രാവണ ആണ്. ഒൻപത്,പത്ത് നൂറ്റാണ്ടുകളിലാണ് രാമായണകഥ ഫിലീപ്പീന്‍സിലേക്കെത്തുന്നത്. രാജ്യത്ത് ഹിന്ദുമതത്തിന്‍റെ പ്രചാരത്തോടെയാണ് രാമായണകഥയും എത്തിയതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മാത്രമല്ല രാമായണത്തെ ആസ്പദമാക്കിയുള്ള സിങ്കിളി നൃത്തരൂപവും ഫിലിപ്പീന്‍സിന്‍റെ സംഭാവനയാണ്. സിങ്കിളി നൃത്തരൂപത്തിന്‍റെ ഉപജ്ഞാതാക്കള്‍ ദ്വീപ് നിവാസികളായ മരാനാവോ ജനതയാണ്. 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close