സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് തിരിച്ചടി; ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങള്‍ പിന്മാറിയതിനെത്തുടര്‍ന്ന്‍ സാര്‍ക് സമ്മേളനം റദ്ദാക്കാന്‍ സാധ്യത

നവംബറില്‍ പാകിസ്താനില്‍ നടത്താനിരുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കി. സാര്‍കിന്‍റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയതായി അറിയിച്ചത്. ആകെയുള്ള എട്ട് അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

Last Updated : Sep 28, 2016, 06:04 PM IST
സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് തിരിച്ചടി; ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങള്‍ പിന്മാറിയതിനെത്തുടര്‍ന്ന്‍ സാര്‍ക് സമ്മേളനം റദ്ദാക്കാന്‍ സാധ്യത

ഇസ്ലാമാബാദ്: നവംബറില്‍ പാകിസ്താനില്‍ നടത്താനിരുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കി. സാര്‍കിന്‍റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയതായി അറിയിച്ചത്. ആകെയുള്ള എട്ട് അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്താനും ഉച്ചകോടി ബഹിഷ്കരിക്കാനുള്ള സന്നദ്ധ അറിയിച്ച്‌ രംഗത്തെത്തുകയായിരുന്നു. 

ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അംഗരാജ്യങ്ങളുടെ നിസഹകരണം മൂലം 2016ലെ സാര്‍ക്ക് സമ്മേളനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുമെന്ന് നേപ്പാള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.

Trending News