സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു, വിട വാങ്ങിയത് ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്ര പ്രതിഭ

സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ മരണ വിവരം അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു

Updated: Mar 15, 2018, 02:03 PM IST
സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു, വിട വാങ്ങിയത് ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്ര പ്രതിഭ

ലണ്ടന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ മരണ വിവരം അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് ശേഷം ലോകം കണ്ട മികച്ച ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 

സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുപത്തൊന്നാം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന രോഗം ബാധിച്ച ഹോക്കിംഗ് ശാരീരിക അവശതകള്‍ക്കിടയിലും പഠനവും ഗവേഷണവും തുടര്‍ന്നു. ഈ രോഗം ബാധിച്ച വ്യക്തി ഇത്രയും കാലം ജീവിച്ചിരിക്കുന്നത് പോലും അത്ഭുതകരമാണെന്നാണ് വിലയിരുത്തല്‍. 

ശാരീരിക വൈകല്യത്തെ അപാരമായ ബൗദ്ധികതീഷ്ണതയും ശാസ്ത്രഗവേണവും കൊണ്ട് അതിജീവിച്ച സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങിയതും വാര്‍ത്തയായി. യാത്രയ്ക്കുള്ള പരിശീലനവും അദ്ദേഹം നേടി. മനുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ അനുമാനം വലിയ ചര്‍ച്ചയായിരുന്നു. 

Updating...