കൊടുംചൂടില്‍ ജീന്‍സോ? മിനി സ്കര്‍ട്ടില്‍ ആണ്‍ തൊഴിലാളികള്‍

അവര്‍ അടുത്ത ദിവസം മുതല്‍ ജോലിക്കെത്തിയത് സ്ത്രീകളുടെ മിനി സ്‌കര്‍ട്ട്, ഗൗണ്‍, എന്നിവ ധരിച്ചാണ്.

Updated: Jul 10, 2018, 06:54 PM IST
കൊടുംചൂടില്‍ ജീന്‍സോ? മിനി സ്കര്‍ട്ടില്‍ ആണ്‍ തൊഴിലാളികള്‍

ലണ്ടന്‍: ജീന്‍സ് ധരിച്ച് ജോലി ചെയ്യണമെന്ന് ലേബര്‍ വകുപ്പിന്‍റെ ഉത്തരവ്. 78 ഡിഗ്രി ചൂടില്‍ ജീന്‍സ് ധരിക്കണമെന്ന ഉത്തരവ് കേട്ട് ചില്ലറയൊന്നുമല്ല തൊഴിലാളികള്‍ അമ്പരന്നത്.

ഹോളോ ബ്രിക്‌സ് തൊഴിലാളികളായ ഇവര്‍ ഈ നിയമം അനുസരിക്കാന്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് അതിനൊരു പരിഹാരം കണ്ടെത്തുകയായിരുന്നു. 
  
മുതലാളിമാരുടെ മനുഷ്യത്വരഹിതമായ നിയമത്തിനെതിരെ പ്രതിഷേധത്തിലൂടെ മറുപടി പറയാന്‍ ആഗ്രഹിച്ച അവര്‍ അടുത്ത ദിവസം മുതല്‍ ജോലിക്കെത്തിയത് സ്ത്രീകളുടെ മിനി സ്‌കര്‍ട്ട്, ഗൗണ്‍, എന്നിവ ധരിച്ചാണ്.

ലിംഗ വ്യത്യസമില്ലാതെ വസ്ത്രധാരണം ചെയ്യാമെന്ന നിയമമാണ് ഇത്തരത്തിലൊരു നടപടിക്ക് അവര്‍ക്ക് തുണയായത്. 

ഇത്തരം നിയമങ്ങളനുസരിച്ച് ഇനിയും ഇവിടെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ വേറൊരു തൊഴില്‍ തേടി പോവുകയാണെന്നും തൊഴിലാളികളില്‍ ഒരാളായ സൈമണ്‍ പറഞ്ഞു. ഭാര്യയുടെ ഡെനിം സ്‌കര്‍ട്ട് ധരിച്ചാണ് സൈമണ്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.