ഉപയോഗം മൂലം ക്യാന്‍സര്‍: നിയമപോരാട്ടത്തില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടി

കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്

Last Updated : Apr 6, 2018, 10:57 AM IST
ഉപയോഗം മൂലം ക്യാന്‍സര്‍: നിയമപോരാട്ടത്തില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടി

ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 

37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ ജേഴ്സി കോടതി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറിന്‍റെ ഉപയോഗം  ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു. 

ആസ്‌ബെറ്റോസുമായി അടുത്തിടപെഴകുന്നവര്‍ക്കുണ്ടാകുന്ന ക്യാന്‍സറാണ് മെസോതെലിയോമ. സ്റ്റീഫന്‍ ലാന്‍സോ ഈ അസുഖബാധിതനാകാന്‍ കാരണം ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ പൗഡറിലുണ്ടെന്നും അത് സ്ഥിരമായി ശ്വസിച്ചത് മൂലമാണ് മെസോതെലിയോമ ബാധിതനായതെന്നുമുള്ള സ്റ്റീഫന്‍ ലാന്‍സോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

Trending News