നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും ഏറ്റുമുട്ടി; 86 മരണം

  

Last Updated : Jun 25, 2018, 03:30 PM IST
നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും ഏറ്റുമുട്ടി; 86 മരണം

നൈജീരിയ: നൈജീരിയയില്‍ കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 86 പേര്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് കര്‍ഷകരും കുടിയേറ്റക്കാരും തമ്മില്‍ പ്രശ്‌നം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വംശീയവും മതപരവും രാഷ്ട്രീയപരവുമായ അനന്തരഫലങ്ങള്‍ ഉയര്‍ത്തിയ ഇത്തരം അക്രമണങ്ങളില്‍ പല ദശാബ്ദങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷം ഉണ്ടായ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 86 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 50 വീടുകള്‍ ചുട്ടെരിച്ചതായും 15 മോട്ടോര്‍ ബൈക്കുകള്‍ നശിപ്പിച്ചതായും സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ എന്‍ ഡീ ആഡി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ മൂന്ന് ഭാഗങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Trending News