അഴിമതി: സൗദി രാജകുമാരന്‍മാരുടെ കേസ് ഒത്തുതീര്‍പ്പായി

അഴിമതി വിരുദ്ധവേട്ടയുടെ പേരില്‍ സൗദി അറേബ്യയില്‍ ഒരു മാസം മുമ്പ് അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരുമടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പില്‍ എത്തിയതായി റിപ്പോര്‍ട്ട്. നിയമനടപടി ഒഴിവാക്കാനുള്ള കരാര്‍ അംഗീകരിച്ചാണ് കേസുകള്‍ ഒത്തു തീര്‍പ്പാക്കിയത്. 

Updated: Dec 6, 2017, 06:58 PM IST
അഴിമതി: സൗദി രാജകുമാരന്‍മാരുടെ കേസ് ഒത്തുതീര്‍പ്പായി

റിയാദ്: അഴിമതി വിരുദ്ധവേട്ടയുടെ പേരില്‍ സൗദി അറേബ്യയില്‍ ഒരു മാസം മുമ്പ് അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരുമടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പില്‍ എത്തിയതായി റിപ്പോര്‍ട്ട്. നിയമനടപടി ഒഴിവാക്കാനുള്ള കരാര്‍ അംഗീകരിച്ചാണ് കേസുകള്‍ ഒത്തു തീര്‍പ്പാക്കിയത്. 

എന്നാല്‍, കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സമര്‍പ്പിക്കേണ്ടി വന്ന സ്വത്തുവിവരങ്ങളുടെ കണക്കുകള്‍ ഇതുവരേയും പുറത്തു വന്നിട്ടില്ല. ഇത് രാജ്യത്തിന്‍റെ ഖജനാവിലേക്കായിരിക്കും വകയിരുത്തുക. 

മൊത്തം 320 പേരെയാണ് അഴിമതി വിവരങ്ങള്‍ നല്‍കാനായി തടഞ്ഞുവെച്ചിരുന്നത്. 159 പേര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്‌. ഇവരുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. ഇവര്‍ രാജ്യം വിടുന്നത് തടയാനായി പ്രത്യേക നടപടികളും സ്വീകരിച്ചിരുന്നു. 

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തിലായിരുന്നു സൗദിയില്‍ അഴിമതി വിരുദ്ധപോരാട്ടം ആരംഭിച്ചത്.