നവാസ് ഷരീഫിന്റെ റിവ്യൂ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
തനിക്ക് അയോഗ്യത കല്പിച്ച സുപ്രീംകോടതി വിധിക്കെതിരേ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമർപ്പിച്ച റിവ്യൂ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്ന റിവ്യൂ ഹർജിയിലെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

ഇസ്ലാമാബാദ്: തനിക്ക് അയോഗ്യത കല്പിച്ച സുപ്രീംകോടതി വിധിക്കെതിരേ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമർപ്പിച്ച റിവ്യൂ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്ന റിവ്യൂ ഹർജിയിലെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
നിര്‍ണ്ണായകമായ പാനാമഗേറ്റ് അഴിമതിക്കേസിൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന് പാകിസ്ഥാന് സുപ്രീംകോടതി വിധിച്ചിരുന്നു. അതനുസരിച്ച് നവാസ് ഷരീഫിനോട് ഉടന്‍ രാജി വെയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഷെരീഫ് കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പ്രോസിക്യുഷന് വാദം കോടതി ശരി വെച്ചിരുന്നു. ഇതെത്തുടർന്നു ഷരീഫ് പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു.
ഷരീഫിനും മക്കൾക്കുമെതിരേ അഴിമതിക്കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ടുകൊണ്ട് ഷരീഫിനു പുറമേ മക്കളായ ഹസൻ, ഹുസൈൻ, മറിയം മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരും റിവ്യൂ ഹർജി നൽകിയിരുന്നു.