കെനിയയില്‍ ഡാം തകര്‍ന്ന് 21 മരണം

ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

Updated: May 10, 2018, 01:48 PM IST
കെനിയയില്‍ ഡാം തകര്‍ന്ന് 21 മരണം

നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. രാജ്യം വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡാം അപകടം. 

നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 

കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്ക്രോസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.