Viral Video: പോപ്പിനെ വട്ടം കറക്കി വികൃതി പയ്യന്‍!

ദൈവത്തിന്‍റെ പ്രതിപുരുഷനായ വത്തിക്കാന്‍ മാര്‍പാപ്പയെ വട്ടം കറക്കിയ വികൃതി പയ്യനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

Last Updated : Nov 29, 2018, 04:53 PM IST
Viral Video: പോപ്പിനെ വട്ടം കറക്കി വികൃതി പയ്യന്‍!

ദൈവത്തിന്‍റെ പ്രതിപുരുഷനായ വത്തിക്കാന്‍ മാര്‍പാപ്പയെ വട്ടം കറക്കിയ വികൃതി പയ്യനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

വത്തിക്കാനില്‍ മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിയ്ക്കിടെയാണ് സംഭവം. ചടങ്ങിനിടെയാണ് വെന്‍സല്‍ വേര്‍ത്തി എന്ന ആറു വയസുകാരന്‍ അമ്മയ്ക്കരികില്‍ നിന്ന് കുതറി വേദിയിലേക്കോടിയത്.

എന്നാല്‍, മാര്‍പാപ്പയെ കാണാനോ അഭിസംബോധന ചെയ്യാനോ ആയിരുന്നില്ല വെന്‍സലിന്‍റെ കുതിപ്പ്. സ്റ്റേജിലേക്ക് ഓടി കയറിയ വെന്‍സലിന്‍റെ ശ്രദ്ധ പോപ്പിന്‍റെ ഇരിപ്പിടത്തിനരികില്‍ നില്‍ക്കുന്ന അംഗരക്ഷകന്‍റെ വസ്ത്രത്തിലായിരുന്നു. 

പോപ്പ് ഫ്രാന്‍സിസിനെ ഒന്നു പാളി നോക്കിയ വെന്‍സല്‍ നേരെ അംഗരക്ഷകന്‍റെ അരികിലെത്തി അയാളുടെ കൈയില്‍ പിടിക്കുകയും ഗ്ലൌസ് തിരിച്ചും മറിച്ചും നോക്കുകയും ചെയ്തു. 

അതിനു ശേഷം മാര്‍പാപ്പയുടെ കസേരയുടെ പിന്നിലെത്തുകയും നിലത്ത് കിടന്നുരുളുകയും ചെയ്തു. ഓമനത്തമുള്ള വെന്‍സലിന്‍റെ വികൃതികളത്രയും മാര്‍പാപ്പയും സമീപത്തിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍വെയ്‌നും ആസ്വദിക്കുകയായിരുന്നു. 

വേദിയിലെത്തിയ വെന്‍സലിന്‍റെ അമ്മ പോപ്പിനോട് സംസാരിക്കുകയും വെന്‍സലിനെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി കൂടെ പോകാന്‍ തയാറാകാതെ വന്നതോടെ അവന്‍ ഇവിടെ കളിച്ചോട്ടെയെന്നു മാര്‍പാപ്പ നിര്‍ദേശിച്ചു.  

കാര്യങ്ങള്‍ മനസിലാക്കാന്‍  പ്രയാസമില്ലാത്ത വെന്‍സലിന് സംസാര ശേഷിയില്ല എന്നുള്ള വിവരം പ്രസംഗത്തിനായി എഴുന്നേറ്റ മാര്‍പാപ്പ സദസിനോട് പങ്ക് വെച്ചു. 

മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി വടക്കന്‍ ഇറ്റലിയിലെ വെറോണയില്‍ നിന്നെത്തിയതായിരുന്നു വെന്‍സലും കുടുംബവും.

യാത്ര ക്ഷീണം കാരണമാണ് വെന്‍സില്‍ അധികനേരം അടങ്ങിയിരിക്കാനാവാതെ വികൃതി കാണിക്കാന്‍ ശ്രമിച്ചതെന്ന് പിതാവ് ഏരിയല്‍ വെര്‍ത്ത് വ്യക്തമാക്കി.
 

Trending News