സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു

കോങ്കോയിലെ ഡോക്ടര്‍ ഡെ​നി​സ് മു​ക് വെ​ഗെയും ന​ദി​യ മു​റാ​ദും പുരസ്‌കാരം പങ്കിടും.

Last Updated : Oct 5, 2018, 04:07 PM IST
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു

സ്റ്റോക്കോം: 2018 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. കോങ്കോയിലെ ഡോക്ടര്‍ ഡെ​നി​സ് മു​ക് വെ​ഗെയും ന​ദി​യ മു​റാ​ദും പുരസ്‌കാരം പങ്കിടും. 

സാ​യു​ധ-​യു​ദ്ധ മേ​ഖ​ല​ക​ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് കോം​ഗോ​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍ മു​ക് വെ​ഗെ​യെ പു​ര്സ​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​റാ​ക്കി​ലെ യ​സീ​ദി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ന​ദി​യ മു​റാ​ദി​നെ ഐ​എ​സ് ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ള്ള പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കി​യി​രു​ന്നു. ഈ ​പീ​ഡ​ന​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​ന്‍ കാ​ണി​ച്ച ധൈ​ര്യ​മാ​ണ് മു​റാ​ദി​നെ പു​ര്സ​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. 

2016 ലാണ് എെഎസ് തീവ്രവാദികള്‍ നദിയാ മുറാദിനെ തട്ടിക്കൊണ്ട് പോവുന്നത്. മനുഷ്യക്കടത്തിനും ലൈംഗിക പീഡനത്തിനും ഇരയാവുന്ന കുട്ടികളെയും സ്ത്രീകലെയും സംരക്ഷിക്കുന്നതിനുള്ള നദിയാസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകയാണ് നദിയ.

 

 

കോം​ഗോ​യി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മു​ക് വെ​ഗെ​യും സം​ഘ​വും പീ​ഡ​ന​ങ്ങ​ള്‍​ക്കും അ​ക്ര​മ​ങ്ങ​ള്‍​ക്കും ഇ​ര​യാ​കു​ന്ന ആ​യി​ര​ങ്ങ​ളെ​യാ​ണ് ശു​ശ്രൂ​ഷി​ക്കു​ന്ന​ത്. സ്വ​ന്തം സു​ര​ക്ഷ​പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​തെ യു​ദ്ധ​കു​റ്റ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​രു​വ​രും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് നൊ​ബേ​ല്‍ ക​മ്മി​റ്റി പ​രാ​മ​ര്‍​ശി​ച്ചു.

 

 

Trending News