ഇത് ചരിത്ര നിമിഷം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് കിമ്മും ട്രംപും

'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും'. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Updated: Jun 12, 2018, 12:52 PM IST
ഇത് ചരിത്ര നിമിഷം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് കിമ്മും ട്രംപും

സിംഗപ്പൂര്‍: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും നിര്‍ണ്ണായക കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് ഇരു രാജ്യങ്ങളും സിംഗപ്പൂരിലെ വേദിയില്‍ ഒപ്പുവെച്ചത്. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും'. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ വളരെ പ്രത്യേകത നിറഞ്ഞ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും' തുടര്‍ന്നും കൂടിക്കാഴ്ചകള്‍ ഉണ്ടാകും. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കിയ ട്രംപ്, കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും അറിയിച്ചു.

അതേസമയം, ഇരുവരും ചേര്‍ന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ വ്യക്തമല്ല. 

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്. 

സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവർ ട്രംപിനൊപ്പവുമെത്തിയിരുന്നു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close