ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Last Updated : Nov 26, 2018, 07:05 PM IST
ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം

കുവൈറ്റിലെ ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഞായറാഴ്ച വൈകിട്ട് ഭൂചലനം അനുഭവപ്പെട്ടു.

കുവൈറ്റിന്‍റെ പല പ്രദേശങ്ങളിലും പ്രത്യേകിച്ചും മലയാളികള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയ, സാല്‍മിയ, മംഗഫ് മേഖലകളിലും നേരിയ തോതില്‍ കുലുക്കം അനുഭവപ്പെട്ടു. 

തുടര്‍ ഭൂചലനം ഭയപ്പെട്ട് ജനങ്ങള്‍ താമസയിടങ്ങളില്‍ നിന്നും ഏറെ നേരം പുറത്തിറങ്ങി നിന്നു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാഖിലെ ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
 

Trending News