ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ഭീതിയൊഴിയാതെ തീരം

ഇന്തോനേഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയൊഴിയാതെ ദ്വീപുവാസികള്‍. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് വന്നത് ആശങ്ക വര്‍ധിപ്പിച്ചു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും സാധാരണ ജീവിതത്തിലേക്ക് ജാവ തീരം മടങ്ങിയിട്ടില്ല. 

Last Updated : Dec 16, 2017, 07:39 PM IST
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ഭീതിയൊഴിയാതെ തീരം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയൊഴിയാതെ ദ്വീപുവാസികള്‍. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് വന്നത് ആശങ്ക വര്‍ധിപ്പിച്ചു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും സാധാരണ ജീവിതത്തിലേക്ക് ജാവ തീരം മടങ്ങിയിട്ടില്ല. 

ഇന്നലെ രാത്രി 11.47ഓടു കൂടിയാണ് റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മുപ്പത് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. 

2004ല്‍ ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ സുനാമി ദുരന്തം സംഭവിച്ചത്. ഇന്തോനേഷ്യയ്ക്ക് പുറമെ ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളെയും സുനാമി ബാധിച്ചു. സുനാമി മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് ഇന്തോനേഷ്യ ആയിരുന്നു. 

Trending News