ചൈനയില്‍ വന്‍ഭൂചലനം:13 പേര്‍ മരിച്ചു,175 പേര്‍ക്ക് പരിക്കേറ്റു

ചൈനയില്‍ വന്‍ഭൂചലനം. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0  തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 175 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 21 പേരുടെ നില ഗുരുതരമാണ്.  

Updated: Aug 9, 2017, 09:29 AM IST
ചൈനയില്‍ വന്‍ഭൂചലനം:13 പേര്‍ മരിച്ചു,175 പേര്‍ക്ക് പരിക്കേറ്റു

ബെയ്ജിംഗ്: ചൈനയില്‍ വന്‍ഭൂചലനം. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0  തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 175 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 21 പേരുടെ നില ഗുരുതരമാണ്.  

മരണസംഖ്യ ഉയരാനാണ് സാധ്യത. സിച്ചുവാന്‍, ഗാന്‍സു പ്രവിശ്യകളുടെ ഒമ്പതു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.  കെട്ടിടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രാഥമിക കണക്കുകള്‍ 1.3 ലക്ഷത്തില്‍ അധികം വീടുകള്‍ തകര്‍ന്നതായാണ് സൂചിപ്പിക്കുന്നത്.  മരിച്ചവരില്‍ ധാരാളം വിനോദസഞ്ചാരികളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.