ചൈനയില്‍ ശക്തമായ ഭൂചലനം; എട്ടു മരണം, നിരവധിപേർ‌ക്ക് പരിക്കേറ്റു

ചൈനയിലെ ഷിൻജിയാങ്​ മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ ​മരിച്ചു.  പേർക്ക്​ പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നിരവധിപേർ‌ക്ക് പരിക്കേറ്റു. ചൈനയിലെ ഷിൻജിയാംഗ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 

Last Updated : May 11, 2017, 06:27 PM IST
ചൈനയില്‍ ശക്തമായ ഭൂചലനം; എട്ടു മരണം, നിരവധിപേർ‌ക്ക് പരിക്കേറ്റു

ബെയ്​ജിങ്​: ചൈനയിലെ ഷിൻജിയാങ്​ മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ ​മരിച്ചു.  പേർക്ക്​ പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നിരവധിപേർ‌ക്ക് പരിക്കേറ്റു. ചൈനയിലെ ഷിൻജിയാംഗ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 

പാമിർ പീഠഭൂമിക്ക് തെക്ക്കിഴക്ക്​ 8കിലോമീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​​ന്‍റെ പ്രഭവകേന്ദ്രമെന്ന്​ ജിയോളജിക്കൽ സർവെ റിപ്പോർട്ട്​ ചെയ്​തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോർഗാനിൽ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്​ മാറ്റി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ജനസാന്ദ്രത ഏറെയുള്ളതും പര്‍വ്വത പ്രദേശവുമായ ഇവിടെ മുന്‍പ് നിരവധി തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. 2003ല്‍ ഉണ്ടായ ഭൂചനത്തില്‍ 268 പേരാണ് ഇവിടെ മരിച്ചത്.

Trending News