ലിബിയയില്‍ വീണ്ടും കാര്‍ ബോംബാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ചാവേറാക്രമണത്തിൽ സാധാരണക്കാരുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

Last Updated : Mar 30, 2018, 09:12 AM IST
ലിബിയയില്‍ വീണ്ടും കാര്‍ ബോംബാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ബെങ്കാസി: ലിബിയയില്‍ വീണ്ടും സുരക്ഷാസംഘത്തിന് നേരം ചാവേറാക്രമണം. കിഴക്കൻ ലിബിയയിലെ അജ്ദാബിയയിലാണ് ആക്രമണം നടന്നത്. ചാവേറാക്രമണത്തിൽ സാധാരണക്കാരുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ആറ് സൈനികരും രണ്ട് തദ്ദേശവാസികളുമാണ് കൊല്ലപ്പെട്ടത്

മാർച്ച് ആദ്യവാരവും അജ്ദാബിയയില്‍ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

Trending News