അലക്സിസ് ഒളിമ്പിയ ഓഹാനിയൻ! കുഞ്ഞിന്റെ ചിത്രം പങ്കു വച്ച് സെറീന

Last Updated : Sep 14, 2017, 06:28 PM IST
അലക്സിസ് ഒളിമ്പിയ ഓഹാനിയൻ! കുഞ്ഞിന്റെ ചിത്രം പങ്കു വച്ച് സെറീന

ഒടുവിൽ ആരാധകർ കാത്തിരുന്ന ചിത്രമെത്തി. ടെന്നിസ് താരം സെറീന വില്ല്യംസിന്റെയും മകളുടെയും ചിത്രം. സെറീന തന്നെയാണ് മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. ചിത്രത്തിനൊപ്പം മകളുടെ പേരും സെറീന ആരാധകരെ അറിയിച്ചു. അലക്സിസ് ഒളിമ്പിയ ഓഹാനിയൻ ജൂനിയർ.

കുഞ്ഞിനും സെറീനയ്ക്കും ഒപ്പം നിൽക്കുന്ന രസികൻ കാർട്ടൂൺ പങ്കു വച്ചുകൊണ്ടാണ് സെറീനയുടെ കാമുകൻ അലക്സിസ് ഓഹാനിയൻ സന്തോഷം പങ്കു വച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സെറീനയ്ക്ക് പെൺകുഞ്ഞ് പിറന്നത്.

റെഡിറ്റിന്റെ സഹ ഉടമയാണ് അലക്സിസ് ഓഹാനിയൻ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഗർഭിണിയായ വിവരം മുതൽ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ സെറീന പങ്ക് വച്ചിരുന്നു. പൂർണ ഗർഭിണിയായിരിക്കുമ്പോൾ വാനിറ്റി ഫെയർ മാഗസിന്റെ മുഖചിത്രത്തിൽ നഗ്നയായി പ്രത്യക്ഷപ്പെടുകയും ചെയ്തു. 20 ആഴ്ച ഗർഭിണിയായിരിക്കേയാണ് സെറീന ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ലോകത്തെ ഞെട്ടിച്ചത്. 

Trending News