മാലദ്വീപ് രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ൻ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ-​സു​പ്രീം കോ​ട​തി ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാണ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ന്‍റെ

Updated: Feb 6, 2018, 09:03 AM IST
 മാലദ്വീപ് രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ൻ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ-​സു​പ്രീം കോ​ട​തി ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാണ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ന്‍റെ

ഈ തീരുമാനം. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി അ​സി​മ ഷു​ക്കൂ​റോ​ണ്‍ ടെ​ലി​വി​ഷ​നി​ലൂടെയാണ് അ​ടി​യ​ന്ത​രാ​വ​സ്ഥാ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

യാ​മീ​നെ അ​റ​സ്റ്റ് ചെ​യ്യാ​നോ ഇം​പീ​ച്ച് ചെ​യ്യാ​നോ ഉ​ള്ള നീ​ക്കം സു​പ്രീം​കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ അ​നു​സ​രി​ക്ക​രു​തെ​ന്ന് പോ​ലീ​സി​നും പ​ട്ടാ​ള​ത്തി​നും ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് പ്രസിഡന്റ് അബ്ദുല്ല യമീനും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാ​ടു ക​ട​ത്ത​പ്പെ​ട്ട മു​ൻ പ്ര​സി​ഡ​ന്‍റ് ന​ഷീ​ദ് അ​ട​ക്ക​മു​ള്ള ഒന്‍പതു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 വിമത എംപിമാരെ തിരിച്ചെടുക്കാനും കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീം കോടതി ഉത്തരവിട്ടത്. തടവുകാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. 12 എംപിമാരെ തിരിച്ചെടുത്താല്‍ ഭരണകക്ഷിക്കു ഭൂരിപക്ഷം നഷ്ടമാകുകയും കുറ്റവിചാരണയ്ക്ക് സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കുവനുള്ള നീക്കമാണ് മാ​ല​ദ്വീ​പി​ൽ നടക്കുന്നത്.

അതേസമയം, മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും റദ്ദാക്കാനും നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളില്‍ കരുതല്‍ വേണം. പൊതുഇടങ്ങളിലെ കൂട്ടംചേരലുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. 

 

 

 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close