17 വര്‍ഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക്; യശസുയര്‍ത്തി മാനുഷി ഛില്ലര്‍

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ 2017ലെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകസുന്ദരി പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ഹരിയാന സ്വദേശിയാണ് 20 വയസുകാരിയായ മാനുഷി. 

Last Updated : Nov 18, 2017, 08:37 PM IST
17 വര്‍ഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക്; യശസുയര്‍ത്തി മാനുഷി ഛില്ലര്‍

ന്യൂഡല്‍ഹി: മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ 2017ലെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകസുന്ദരി പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ഹരിയാന സ്വദേശിയാണ് 20 വയസുകാരിയായ മാനുഷി. 

ചൈനയില്‍ നടന്ന മത്സരത്തിനൊടുവില്‍ 2016 ലെ ലോക സുന്ദരി സ്‌റ്റെഫാനി ഡെല്‍ വല്ലേ, മാനുഷിയെ ലോകസുന്ദരിയുടെ കിരീടം അണിയിച്ചു. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം സ്വന്തമാക്കിയത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള യാരിറ്റ്‌സ റെയേസ് ഫസ്റ്റ് റണ്ണറപ്പും മെക്‌സിക്കോയില്‍ നിന്നുള്ള മത്സരാര്‍ഥി സെക്കന്‍ഡ് റണ്ണറപ്പുമായി. 

2000ല്‍ പ്രിയങ്ക ചോപ്രയാണ് ഇതിന് മുന്‍പ് ലോകസുന്ദരി പട്ടം ഇന്ത്യയിലേയ്ക്കെത്തിച്ചത്. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ഡല്‍ഹിയിലെ സെന്‍റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിംഗ് വനിത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു മാനുഷിയുടെ പഠനം. 

 

 

Trending News