മ്യാന്‍മറില്‍ കലാപകാരികള്‍ 19 പേരെ കൊലപ്പെടുത്തി

കൊല്ലപ്പെട്ടവരില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് വിവരം. 

Updated: May 12, 2018, 01:52 PM IST
മ്യാന്‍മറില്‍ കലാപകാരികള്‍ 19 പേരെ കൊലപ്പെടുത്തി

ന​​​​യിപിതോ: മ്യാന്‍മറില്‍ കലാപകാരികള്‍ 19 പേരെ കൊലപ്പെടുത്തി. ചൈനീസ് അതിര്‍ത്തിയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് വിവരം. 

വടക്കന്‍ മ്യാന്‍മര്‍ കഴിഞ്ഞ ഒരു മാസത്തോളമായി കലാപ ബാധിതമാണ്. സ്വയം ഭരണം ആവശ്യപ്പെട്ടാണ് ആക്രമണം നടക്കുന്നത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സിവിലിയന്‍ നേതാവായ ഓംഗ് സാന്‍ സൂകി നടത്തുന്ന ശ്രമത്തിന് ഇന്നത്തെ അക്രമസംഭവങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചെ ആയുധധാരികളായ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്.