ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി

മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി. 4 മാസത്തേയ്ക്കാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്‌. 

Updated: Mar 12, 2018, 05:02 PM IST
ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി. 4 മാസത്തേയ്ക്കാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്‌. 

 സിയ ഓര്‍ഫനേജ് ട്രസ്റ്റ്‌ അഴിമതി കേസിലാണ് ധാക്കയിലെ കോടതി ഖാലിദാ സിയയ്ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 9 നായിരുന്നു ഇത്. ആരോഗ്യമടക്കം നാലു കാരണങ്ങള്‍ പരിഗണിച്ചാണ് ഖാലിദാ സിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്‌. 

അതുകൂടാതെ, ഖാലിദാ സിയ സമര്‍പ്പിച്ചിരിയ്ക്കുന്ന അപ്പീലില്‍ വാദത്തിന് തയ്യാറാവാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. നാലു മാസത്തിന് ശേഷമായിരിയ്ക്കും വാദം നടക്കുക. ഇതേ കേസില്‍ ഖാലിദാ സിയയുടെ മൂത്ത പുത്രനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൈസ് ചെയർമാനുമായ തരീഖ് റഹ്മാനും മറ്റ് 4 പേര്‍ക്കും 10 വർഷവും തടവാണ് കോടതി വിധിച്ചിരിയ്ക്കുന്നത്. 

രണ്ടു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു ഖാലിദാ സിയ‍. 1991-96 വരെ 2001-06 വരെയുള്ള കാലഘട്ടത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു ഇവര്‍. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close