കുൽ​ഭൂ​ഷ​ൻ ജാ​ദ​വിന് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്‍

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ‌ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി  ഇന്ന്‍.

Updated: May 18, 2017, 06:40 PM IST
കുൽ​ഭൂ​ഷ​ൻ ജാ​ദ​വിന് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്‍

ഹേഗ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ‌ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി  ഇന്ന്‍. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാകും വിധി പ്രസ്താവം ഉണ്ടാകുക. 

ഇന്ത്യ നൽകിയ ഹർജിയിന്മേൽ ഇരുരാജ്യങ്ങളുടെയും വാദം പൂർത്തിയായിരുന്നു. ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദർശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ചു വധശിക്ഷ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ പാക്കിസ്ഥാനോടു രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.

 

 

ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്. . എന്നാൽ, 22003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.