മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മഹാതീര്‍ മുഹമ്മദിന് അട്ടിമറി വിജയം

സ്വാതന്ത്ര്യം കിട്ടിയ 1957 മുതല്‍ ഇന്നുവരെ ഒരേ ഭരണം നിലനില്‍ക്കുന്ന മലേഷ്യയില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ അതു വന്‍ രാഷ്ട്രീയ അട്ടിമറിയാകും. ഭരണസഖ്യത്തിനു പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു. 

Last Updated : May 10, 2018, 10:13 AM IST
മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മഹാതീര്‍ മുഹമ്മദിന് അട്ടിമറി വിജയം

കോലാലംപുര്‍: മലേഷ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് അട്ടിമറി വിജയം. മഹാതീറിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പതാകന്‍ ഹാരപനു 115 സീറ്റുകളാണ് നേടിയത്. 222 അംഗ പാര്‍ലമെന്റില്‍ 115 സീറ്റുകള്‍ നേടിയതോടെ മഹാതീര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകും.

സ്വാതന്ത്ര്യം കിട്ടിയ 1957 മുതല്‍ ഇന്നുവരെ ഒരേ ഭരണം നിലനില്‍ക്കുന്ന മലേഷ്യയില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ അതു വന്‍ രാഷ്ട്രീയ അട്ടിമറിയാകും. ഭരണസഖ്യത്തിനു പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു. തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു മഹാതീര്‍ അവകാശപ്പെട്ടു.

93 വയസ്സുള്ള മഹാതീര്‍ 2016ലാണു പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നത്. ശതകോടികളുടെ ക്രമക്കേട് ആരോപണം പ്രധാനമന്ത്രി നജീബ് റസാഖിനെ പ്രതിരോധത്തിലാക്കിയിരിക്കെയാണു തെരഞ്ഞെടുപ്പു നടന്നത്.

Trending News