റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സൈനികത്താവളമുണ്ടാക്കുന്നു

 

Updated: Mar 12, 2018, 04:00 PM IST
റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സൈനികത്താവളമുണ്ടാക്കുന്നു

 

മ്യാന്മാര്‍: കൊന്നൊടുക്കിയും അടിച്ചോടിച്ചും വിജനമാക്കപ്പെട്ട റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സൈനികത്താവളമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 

റോഹിങ്ക്യകളുടെ വീടുകളും പള്ളികളും സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ മ്യാന്‍മര്‍ സൈനികത്താവളമുണ്ടാക്കുന്നത്. 

ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങള്‍ ബുല്‍ഡോസര്‍ കൊണ്ട് നിരപ്പാക്കിയാണ് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്. ജനുവരി മുതല്‍ മൂന്ന് മിലിറ്ററി ബേസുകള്‍ നിര്‍മിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ബാക്കിയുള്ളവയുടെ  നിര്‍മാണം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ തയാറാകാതിരുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചതായും വാര്‍ത്തയുണ്ട്.

കഴിഞ്ഞ ആഗസ്റ്റില്‍ പടിഞ്ഞാറന്‍ മ്യാന്‍മറിലെ രാഖൈന്‍ സ്റ്റേറ്റില്‍ 350ഓളം ഗ്രാമങ്ങളാണ് അഗ്‌നിക്കിരയായത്. പട്ടാള ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ റോഹിങ്ക്യയിലെ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകള്‍ വീടുപേക്ഷിച്ച് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

റോഹിങ്ക്യന്‍ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഓ​​ഗ​​സ്റ്റ് 25ന് ​​റാ​​​ഖൈ​​​നി​​​ലെ പോ​​​ലീ​​​സ് ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. പിന്നീട് സൈ​​​ന്യ​​​വും ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ക്കാ​​​രും ചേ​​​ർ​​​ന്ന് റോഹിങ്ക്യ​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടാ​​​ൻ തു​​​ട​​​ങ്ങി. നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ൾ സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു. സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും പ​​​ല​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇതേതുടര്‍ന്നാണ് റോഹിങ്ക്യകള്‍ കൂട്ട പാലായനം നടത്തിയത്.