ചന്ദ്രനില്‍ നാലാമതായി കാല് കുത്തിയ അലന്‍ ബീന്‍ അന്തരിച്ചു

1932ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ൽ ആണ് അലന്‍ ബീനിന്‍റെ ജനനം. ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​യ്‌​റൊ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് പാ​സാ​യ ശേഷം യു​എ​സ് നാ​വി​ക​സേ​ന​യി​ല്‍ ടെ​സ്റ്റ് പൈ​ല​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. 

Last Updated : May 27, 2018, 02:34 PM IST
ചന്ദ്രനില്‍ നാലാമതായി കാല് കുത്തിയ അലന്‍ ബീന്‍ അന്തരിച്ചു

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രിയും ച​ന്ദ്ര​നി​ൽ നാലാമതായി കാലു കുത്തിയ വ്യക്തിയുമായ അ​ല​ൻ ബീ​ൻ അ​ന്ത​രി​ച്ചു. എണ്‍പത്തിയാറു വയസായിരുന്നു. യു​എ​സി​ലെ ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​യി​ലാ​യിരുന്നു അ​ന്ത്യം.

പീ​റ്റ് കോ​ൺ​റാ​ഡി​നു പി​ന്നാ​ലെ​ 1969 ന​വം​ബ​റി​ൽ അ​പ്പോ​ളോ 12 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗമായാ​ണ് ബീ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയതിന്‍റെ നാലാം മാസം ചന്ദ്രനിലിറങ്ങിയ അദ്ദേഹം പത്തിലധികം മണിക്കൂറുകള്‍ ചന്ദ്രോപതലത്തില്‍  ചിലവഴിച്ചു. 

1973-ല്‍ ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ സ്കൈ​ലാ​ബി​ലേ​ക്കു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ ക​മാ​ൻ​ഡ​റും ബീ​ൻ ആ​യി​രു​ന്നു. 59 ദിവസമാണ് അന്ന് അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. അപ്പോളോ ദൗത്യത്തിന്‍റെ ചരിത്രമെഴുതാൻ നാസ തീരുമാനിച്ചപ്പോൾ അതിനുള്ള ചിത്രങ്ങൾ വരച്ചത് അലൻ ബീനായിരുന്നു.

1932ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ൽ ആണ് അലന്‍ ബീനിന്‍റെ ജനനം. ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​യ്‌​റൊ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് പാ​സാ​യ ശേഷം യു​എ​സ് നാ​വി​ക​സേ​ന​യി​ല്‍ ടെ​സ്റ്റ് പൈ​ല​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. 1963-ലാ​ണ് ബീന്‍ നാ​സ​യി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ 12 ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

Trending News