നേപ്പാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു

  

Updated: May 16, 2018, 04:55 PM IST
നേപ്പാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു
Representational image

കാ​ഠ്മ​ണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയുള്ള മു​ക്തി​നാ​ഥി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ മ​രി​ച്ചു. കാ​ര്‍​ഗോ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​കാ​ലു എ​യ​റി​ന്‍റെ ഹെ​ലി​കോപ്റ്ററാണ് ബുധനാഴ്ച രാവിലെ തകര്‍ന്നു വീണത്. 

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടത്തില്‍പ്പെട്ട വിവരം സത്യമാണെന്ന് നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചു. 

സുർഖെട്ടിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. തകർന്ന ഹെലികോപ്റ്ററിന്‍റെ അവശിഷ്ടം ഹുംലയിലെ ഖർപുനാഥ് റൂറൽ മുനിസിപ്പാലിറ്റി 2 മേഖലയിൽ നിന്ന് കണ്ടെത്തി. 

അതേസമയം, അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.