ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ഉച്ചകോടി വേണ്ടെന്ന് വയ്ക്കുമെന്ന് ഉത്തരകൊറിയ

ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​എ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ശി​പി​ടി​ച്ചാ​ൽ ഉ​ച്ച​കോ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏകാധിപതി 

Updated: May 16, 2018, 08:14 PM IST
ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ഉച്ചകോടി വേണ്ടെന്ന് വയ്ക്കുമെന്ന് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ഏകപക്ഷീയമായ ആണവ നിരായുധീകരണം അംഗീകരിക്കാനില്ലെന്ന് സൂചന നല്‍കി ഉത്തരകൊറിയ. ഇക്കാര്യത്തില്‍ അമേരിക്ക ശാഠ്യം പിടിച്ചാല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു. 

ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ലി​ബി​യ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്ന യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ ബോ​ൾ​ട്ട​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യെ പ്രകോപിപ്പച്ചത്

വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ത്ത​ര​കൊ​റി​യ പു​ല​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​എ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ശി​പി​ടി​ച്ചാ​ൽ ഉ​ച്ച​കോ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏകാധിപതി കിം ​ജോം​ഗ് ഉ​ൻ പറഞ്ഞു. 

ജൂ​ൺ 12നു ​സിം​ഗ​പ്പൂ​രി​ലാ​ണ് ഡൊണാള്‍ഡ് ട്രം​പ്-കിം ​ജോം​ഗ് ഉ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ നേ ​താ​വു​മാ​യി ന​ട​ത്തു​ന്ന പ്ര​ഥ​മ ച​ർ​ച്ച​യാ​വും ഇ​ത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍, ഈ തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.