യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കും:ഉത്തരകൊറിയ

യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കാണ് അതേ നാണയത്തില്‍ കൊറിയ മറുപടി നല്‍കിയിരിക്കുന്നത്.

Updated: Aug 9, 2017, 10:25 AM IST
യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കും:ഉത്തരകൊറിയ

വാഷിങ്ടന്‍: യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കാണ് അതേ നാണയത്തില്‍ കൊറിയ മറുപടി നല്‍കിയിരിക്കുന്നത്.

പെസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ടിവിടെ.  മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. മാത്രമല്ല, യുഎസിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും പറഞ്ഞു. 

ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറിയക്ക് താക്കീത് നല്‍കിയിരുന്നു.  ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഇങ്ങനെയൊരു താക്കീത് നല്‍കിയത്.  ഉത്തരകൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് അഞ്ഞടിച്ചു. ഇതാദ്യമായാണ് കൊറിയന്‍ വിഷയത്തില്‍ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്.