ട്രംപിന്‍റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്‍റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ഒബാമ രംഗത്ത്. ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇതുവരെ തുനിയാതിരുന്ന ഒബാമ ഇത്തവണ ശക്തമായി പ്രതികരിച്ചു. ഒ​ബാ​മ​യു​ടെ ഈ തി​രി​ച്ചു​വ​ര​വ്​ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 

Last Updated : Oct 21, 2017, 03:28 PM IST
ട്രംപിന്‍റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്‍റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ഒബാമ രംഗത്ത്. ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇതുവരെ തുനിയാതിരുന്ന ഒബാമ ഇത്തവണ ശക്തമായി പ്രതികരിച്ചു. ഒ​ബാ​മ​യു​ടെ ഈ തി​രി​ച്ചു​വ​ര​വ്​ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 

മുന്‍പ് പലതവണ കണ്ട 'വിഭജനത്തിന്‍റെ ‌രാഷ്ട്രീയം' ട്രംപിനുകീഴില്‍ അമേരിക്കയില്‍ വീണ്ടും അവതരിക്കുകയാണ്. ട്രംപിനു കീഴില്‍ ഇന്ന് കാണുന്ന പല നയങ്ങളും 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഴിച്ചു മൂടിയതാണ്. ഇത് 19 -ാാം  നൂറ്റാണ്ടല്ല, 21 -ാം നൂറ്റാണ്ടാണെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ പരിഹസിച്ചു. 

ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്​​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വേ​ണ്ടി ഒ​ബാ​മ ന്യൂ​ജേ​ഴ്​​സി​യി​ലെ​യും വി​ർ​ജീ​നി​യ​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ളി​ൽ പങ്കെടുക്കും. ന്യൂജേഴ്സിയിലും വിര്‍ജീനിയയിലും നവംബര്‍ ഏഴിനാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. ഫലം ട്രംപിന്‍റെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും വിലയിരുത്തലാകും. ഈവര്‍ഷം നടക്കുന്ന ഏക തെരഞ്ഞെടുപ്പു കൂടിയാണ് ഇത്. ന്യൂ​ജേ​ഴ്​​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​​ഥി വി​ജ​യി​ക്കാ​നാ​ണ്​ സാധ്യത. അതേസമയം, വി​ർ​ജീ​നി​യ​യി​ൽ ക​ന​ത്ത പോ​രാ​ട്ട​മാണ് പ്രതീക്ഷിക്കുന്നത്. 

ജ​നു​വ​രി 20ന്​ ​പ്ര​സി​ഡ​​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റി​യ​തി​ന്​ ശേ​ഷം രാ​ഷ്​​ട്രീ​യ സം​വാ​ദ​ങ്ങ​​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ല ഒ​ബാ​മ. മു​ൻ പ്ര​സി​ഡ​​ൻ​റു​മാ​ർ രാഷ്ട്രീയ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്​ അ​മേ​രി​ക്ക​ൻ രാ​ഷ്​​ട്രീ​യത്തില്‍ പതിവില്ല.  എ​ന്നാ​ൽ, ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന്​ ​ശേഷം ഒ​ബാ​മ​യു​ടെ പ​ല പ​ദ്ധ​തി​ക​ളും അ​ട്ടി​മ​റി​ച്ചിരുന്നു. 

Trending News