പാരീസില്‍ വീണ്ടും കത്തി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

സെൻട്രൽ പാരീസിലെ ഒപ്പേറ ഗാർണിയറിനു സമീപമാണ് സംഭവം. 

Updated: May 13, 2018, 11:29 AM IST
പാരീസില്‍ വീണ്ടും കത്തി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പാരീസ്: ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ വീണ്ടും കത്തി ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സെൻട്രൽ പാരീസിലെ ഒപ്പേറ ഗാർണിയറിനു സമീപമാണ് സംഭവം. 

പ്രാദേശിക സമയം രാത്രി 8.47 നാണ് ആക്രമണം നടന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തി. ഒമ്പത് മിനിറ്റിനുള്ളില്‍ പൊലീസ് അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി.

'അള്ളാഹു അക്ബർ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. 

സ്വാതന്ത്ര്യത്തിന്‍റെ ശത്രുക്കളോട് ഫ്രാന്‍സ് അടിയറവ് പറയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 2015 മുതല്‍ ഫ്രാന്‍സില്‍ ഐഎസ് നടത്തിയ വിവിധ ആക്രമണങ്ങളില്‍ 240 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.