ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ച് കുഞ്ഞു മകളുമായി വാര്‍ത്താ അവതാരക ലൈവില്‍

അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട എഴുവയസ്സുകാരി സൈനാബ് അന്‍സാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെങ്ങും പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ പ്രധാന ചാനലായ സമ ടിവിയിലെ വാര്‍ത്താ അവതാരക കിരണ്‍ നാസ് തന്‍റെ കുഞ്ഞുമകളെയും കൊണ്ടാണ് ഇന്ന് അവതരണത്തിനെത്തിയത്.

Updated: Jan 11, 2018, 07:18 PM IST
ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ച് കുഞ്ഞു മകളുമായി വാര്‍ത്താ അവതാരക ലൈവില്‍
Screen grab from Samaa TV

അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട എഴുവയസ്സുകാരി സൈനാബ് അന്‍സാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെങ്ങും പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ പ്രധാന ചാനലായ സമ ടിവിയിലെ വാര്‍ത്താ അവതാരക കിരണ്‍ നാസ് തന്‍റെ കുഞ്ഞുമകളെയും കൊണ്ടാണ് ഇന്ന് അവതരണത്തിനെത്തിയത്.

"ഇന്ന് ഞാന്‍ അവതാരകയായിട്ടല്ല. അമ്മയായിട്ടാണ് ഇവിടെ ഇരിക്കുന്നത്. അതുകൊണ്ടാണ് എന്‍റെ മകളെയും ഇവിടെ കൊണ്ടുവന്നത്." 

കുഞ്ഞുമായി പരിപാടി തുടങ്ങിയ കിരണിന്‍റെ ആദ്യ വാക്കുകള്‍ ഇങ്ങനെയായിരുന്നു.  ഇത്രയും പറയുമ്പോള്‍ത്തന്നെ കിരണ്‍ കരച്ചിലിന്‍റെ വക്കോളമെത്തി. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകകരില്‍ ഒരാളാണ് കിരണ്‍‍. 

കൊലപാതകം വളരെ ക്രൂരമായ കാര്യമാണ്. എന്നാല്‍ കൊല്ലപ്പെടുന്നത് ചെറിയ കുട്ടിയാണെങ്കില്‍ നമ്മുടെ വിഷമം പലപ്പോഴും നിയന്ത്രിക്കാനാവില്ലെന്ന് കിരണ്‍ പറയുന്നു. ആ ശാപം ഇപ്പോള്‍ പാകിസ്താനെ മൂടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഏഴ് വയസുകാരി സൈനബ് അന്‍സാരിയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കുന്നതിന് പോലീസ് പരാജയപ്പെട്ടെന്ന് പരിപാടിയിലൂടെ കിരണ്‍ ആരോപിച്ചു. രാജ്യത്ത് പോലീസിനെ കൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നും അവര്‍ പറുന്നു. ഇതിന് പുറമേ രാഷ്ട്രീയ ഇടപെടലുകളും പോലീസിനെ കേസില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഖുറാന്‍ പഠനത്തിനായി അയല്‍വീട്ടിലേക്ക് പോയ പെണ്‍കുട്ടിയുടെ മൃതദേഹം നിരവധി തവണ പീഡിപ്പിച്ച രീതിയില്‍ കസൂര്‍ മാലിന്യ പ്ലാന്റില്‍ നിന്ന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ താമസിക്കുന്ന കസുറില്‍ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. അതേസമയം കുറ്റക്കാരെ കണ്ടെത്താനാവാതെ മകളുടെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് പിതാവിന്‍റെ നിലപാട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close