ഫ്ലോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന്​ മരണം

ജലമാര്‍ഗം മാത്രം എത്തിപ്പെടാന്‍ സാധിക്കുന്ന പ്രദേശത്തേക്കാണ് വിമാനങ്ങള്‍ നിലംപതിച്ചത്.

Last Updated : Jul 18, 2018, 05:52 PM IST
ഫ്ലോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന്​ മരണം

വാഷിംഗ്‌ടണ്‍‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയടിച്ച്‌​ മൂന്ന് മരണം. മരിച്ചവരില്‍ ഇന്ത്യന്‍ വംശജയും. 

ഫ്ലോറിഡയിലെ ഡീന്‍ ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ്​ സ്​കൂളിലെ വിമാനങ്ങളാണ്​ യാത്രാമധ്യേ കൂട്ടിയിടിച്ചത്​.

ഇന്ത്യക്കാരിയായ നിഷ സെജ്​വാള്‍(19) നെക്കൂടാതെ ജോര്‍ജ്​ സാന്‍ഷെ (22), റാല്‍ഫ്​ നൈറ്റ്​(72) എന്നിവരാണ്​ മരിച്ചത്​. ഡീന്‍ ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ്​ സ്​കൂളിലെ വിദ്യാര്‍ത്ഥികളും പരിശീലകനുമാണ് മരിച്ചത്. 

ജലമാര്‍ഗം മാത്രം എത്തിപ്പെടാന്‍ സാധിക്കുന്ന പ്രദേശത്തേക്കാണ് വിമാനങ്ങള്‍ നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ലാത്ത പ്രദേശമാണ് ഇത്.

എന്നാല്‍, അപകടം നടക്കുമ്പോള്‍ മറ്റൊരു സംഘം പരിസരത്ത് പരിശീലനം നടത്തുന്നുണ്ടായിരുന്നു. അവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും, വിവരം അറിയിച്ചതുമെന്ന്‍ പൊലീസ് ഉദ്യോഗസ്ഥനായ അല്‍വാരോ സബലേത്ത പറഞ്ഞു. 

ഇവരോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇയാള്‍ക്കായി പ്രദേശത്ത് പൊലീസ്​ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  

35 വര്‍ഷത്തെ പാരമ്പര്യമുള്ള ഡീന്‍ ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ്​ സ്​കൂളില്‍ 20 വര്‍ഷത്തിനിടെ നടക്കുന്ന 21ാമത്തെ അപകടമാണിത്.

Trending News