പാക്കിസ്ഥാൻ: ഷെഹ്ബാസ് ഷ​​​രീ​​​ഫ് പാർട്ടി പ്രസിഡന്‍റാവും

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷെഹ്ബാസ് ഷരീഫായിരിക്കും പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്‍റെ (നവാസ് വിഭാഗം) പുതിയ നേ​​​താ​​​വെ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അം​​​ഗ​​​മാ​​​യ രാ​​​ജാ സ​​​ഫ​​​റു​​​ൾ ഹഖ് അറിയിച്ചു. 

Updated: Aug 10, 2017, 03:47 PM IST
പാക്കിസ്ഥാൻ: ഷെഹ്ബാസ് ഷ​​​രീ​​​ഫ് പാർട്ടി പ്രസിഡന്‍റാവും

ഇ​​​സ്‌‌​​​ലാ​​​മാ​​​ബാ​​​ദ്: മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷെഹ്ബാസ് ഷരീഫായിരിക്കും പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്‍റെ (നവാസ് വിഭാഗം) പുതിയ നേ​​​താ​​​വെ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അം​​​ഗ​​​മാ​​​യ രാ​​​ജാ സ​​​ഫ​​​റു​​​ൾ ഹഖ് അറിയിച്ചു. 

പാനമ രേഖകൾ സംബന്ധിച്ച അഴിമതിക്കേസിനെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന നവാസ് ഷരീഫിനു പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യി തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നും പു​​​തി​​​യ പാര്‍ട്ടി തലവനെ ഉ​​​ട​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ച് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പാ​​​ർ​​​ട്ടി​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

​​​രാ​​​ജി​​​വ​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച വാ​​​ഹ​​​ന​​​റാ​​​ലി ലാ​​​ഹോ​​​റി​​​ലെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​വും. 

ഇ​​​തി​​​നി​​​ടെ പു​​​തി​​​യ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ബാ​​​സി ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യ​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തു​​​വ​​​രെ അ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റി​​​ല്ലെ​​​ന്നും ന​​​വാ​​​സ് ഷ​​​രീ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ബ്ബാ​​​സി ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ഷെഹ്ബാസാ​​​യി​​​രി​​​ക്കും ത​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യെ​​​ന്നും നേ​​​ര​​​ത്ത ന​​​വാ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഷ​​​ഹ​​​ബാ​​​സ് പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു മാ​​​റു​​​ന്ന​​​തു പാ​​​ർ​​​ട്ടി​​​ക്കു ​​​ദോ​​​ഷം ചെ​​​യ്യു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണു മ​​​നം മാ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

ഇ​​​ന്ന​​​ലെ ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​റ്റ​​​ൻ വാ​​​ഹ​​​ന​​​റാ​​​ലി ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു 380 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ലാ​​​ഹോ​​​റി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു. സു​​​ര​​​ക്ഷാ മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ന​​​വാ​​​സ് ഷ​​​രീ​​​ഫ് റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തു​​​ന്ന​​​ത്. 900ത്തി​​​ൽ അ​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വ്യൂ​​​ഹ​​​മാ​​​ണ് ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ഗ്രാ​​​ൻ​​​ഡ് ട്ര​​​ങ്ക് (ജി​​​ടി) റോ​​​ഡി​​​ലൂ​​​ടെ ലാ​​​ഹോ​​​റി​​​ലേ​​​ക്കു നീ​​​ങ്ങി​​​യിരിക്കുന്നത്. 

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ യാ​​​ത്ര​​​യ്ക്കു മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ വ​​​രെ​​​യെ​​​ടു​​​ത്തു. റാ​​​ലി ഇ​​​ന്നു ലാ​​​ഹോ​​​റി​​​ലെ​​​ത്തു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കൂടുതല്‍ ദി​​​വ​​​സം വേ​​​ണ്ടി​​​ വ​​​രു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. പുതിയ പാര്‍ട്ടി നേതാവിന്‍റെ പ്രഖ്യാപനം ലാ​​​ഹോ​​​റി​​​ല്‍ വച്ചാണ് വാസ് ഷരീഫ് നടത്തുക.