ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 400 കവിഞ്ഞു

ഇറാന്‍ ‍- ഇറാഖ് അതിര്‍ത്തിയെ വിറപ്പിച്ച ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 400 കവിഞ്ഞു. 1700ല്‍ അധികം പേര്‍ക്കു പരിക്ക്. ഇന്ത്യന്‍ സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഈ ഭൂകമ്പം ഇരു രാ​​ജ്യ​​ങ്ങ​​ളി​​ലും കനത്ത നാ​​ശം വി​​ത​​ച്ചു. 

Updated: Nov 14, 2017, 05:43 PM IST
ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 400 കവിഞ്ഞു

ടെ​​​ഹ്റാ​​​ൻ: ഇറാന്‍ ‍- ഇറാഖ് അതിര്‍ത്തിയെ വിറപ്പിച്ച ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 400 കവിഞ്ഞു. 1700ല്‍ അധികം പേര്‍ക്കു പരിക്ക്. ഇന്ത്യന്‍ സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഈ ഭൂകമ്പം ഇരു രാ​​ജ്യ​​ങ്ങ​​ളി​​ലും കനത്ത നാ​​ശം വി​​ത​​ച്ചു. 

ഇ​റാ​​​നി​​​ൽ 407 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 6700 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പ്ര​​​സ് ടി​​​വി അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദു മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​ഴു​​​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 535 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. 2017ൽ ​​​ലോ​​​ക​​​ത്തു​​​ണ്ടാ​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂകമ്പ​മാ​​​ണി​​​ത്. അതുകൂടാതെ ഇ​​​റാ​​​ക്കി​​​ലെ ദി​​​യാ​​​ല ന​​​ദി​​​യി​​​ലെ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ വി​​​ള്ള​​​ൽ വീ​​​ണി​​​ട്ടു​​​ണ്ട്.

ഈ ഭൂകമ്പത്തില്‍ ഏ​​​റെ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത് ഇ​​​റാ​​​നി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കെ​​​ർ​​​മ​​​ൻ​​​ഷാ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ്. തു​​​ർ​​​ക്കി, കു​​​വൈ​​​ത്ത്, ഇ​​​സ്ര​​​യേ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ്രകമ്പനം അനുഭവപ്പെട്ടു. ആ​​​ദ്യ​​​ത്തെ ഭൂകമ്പത്തെതുടര്‍ന്ന് ​​​നൂ​​​റി​​​ല​​​ധി​​​കം തു​​​ട​​​ർച​​​ല​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യതായി റിപ്പോര്‍ട്ടുണ്ട്. 

ഭൂകമ്പബാധിത മേ​​​ഖ​​​ല​​​യി​​​ൽ സ​​​ത്വ​​​ര ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഇ​​​റാ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹൈ​​​ദ​​​ർ അ​​​ൽ അ​​​ബാ​​​ദി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​റാ​​​ക്കി​​​ന് ഭ​​​ക്ഷ്യ, വൈ​​​ദ്യ സ​​​ഹാ​​​യങ്ങൾ എ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി തു​​​ർ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബി​​​നാ​​​ലി യി​​​ൽ​​​ദി​​​റിം അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ക്കി​​​ലെ സു​​​ലൈ​​​മാ​​​നി​​​യ ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു ദു​​​രി​​​താ​​​ശ്വാ​​​സ സാ​​​മ​​​ഗ്രി​​​ക​​​ളു​​​മാ​​​യി 33 ട്ര​​​ക്കു​​​ക​​​ൾ നീ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് തു​​​ർ​​​ക്കി​​​യി​​​ലെ റെ​​​ഡ് ക്രെ​​​സ​​​ന്‍റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ​​​രെം കി​​​നി​​​ക് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​റാ​​ൻ ഭൂകമ്പസാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​യി​​ലാ​​ണ്. 2003ൽ ​​ബാം ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ‍യ ഭൂകമ്പ​​ത്തി​​ൽ 26,000 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. 2012ൽ ​​അ​​സ​​ർ​​ബൈ​​ജ​​ൻ പ്ര​​വി​​ശ്യ​​യി​​ലു​​ണ്ടാ​​യ ഭൂകമ്പത്തില്‍ 300 പേര്‍ക്ക് ജീ​​വ​​ൻ നഷ്ടപ്പെട്ടിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close