Video: തിരക്കുള്ള മെട്രോയില്‍ ഗര്‍ഭിണി: പരീക്ഷണ വീഡിയോ വൈറല്‍

തിരക്കുള്ള മെട്രോയില്‍ യാത്ര ചെയ്യുന്നത് ഏതൊരു യാത്രക്കാരനും പ്രയാസമാണ്. അപ്പോള്‍ പിന്നെ യാത്രക്കാരി ഗര്‍ഭിണികൂടെ ആണെങ്കിലോ?

Updated: Jul 10, 2018, 06:46 PM IST
Video: തിരക്കുള്ള മെട്രോയില്‍ ഗര്‍ഭിണി: പരീക്ഷണ വീഡിയോ വൈറല്‍

തിരക്കുള്ള മെട്രോയില്‍ യാത്ര ചെയ്യുന്നത് ഏതൊരു യാത്രക്കാരനും പ്രയാസമാണ്. അപ്പോള്‍ പിന്നെ യാത്രക്കാരി ഗര്‍ഭിണികൂടെ ആണെങ്കിലോ?

അധികം നേരം നില്‍ക്കാന്‍ സാധിക്കാത്തവര്‍ തിരക്കുള്ള ബസിലോ ട്രെയിനിലോ മെട്രോയിലോ കയറിയാല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ടോ? 

കൊടുക്കില്ല എന്ന് തീര്‍ത്തും പറയാന്‍ സാധിക്കില്ല. എന്നാല്‍, ഒഴിഞ്ഞു കൊടുക്കുന്നവരെക്കാള്‍ കൂടുതലായിരിക്കും ഒഴിഞ്ഞു കൊടുക്കാത്തവര്‍. 

ശാരീരിക വൈകല്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകമായി സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ ആളുകള്‍ ഈ സീറ്റുകള്‍ കൂടി കൈയേറുകയാണ് പതിവ്.

ഗര്‍ഭിണികളോ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോ ബസ്സിലോ ട്രെയിനിലോ കയറിയാല്‍ അവരെ കണ്ടില്ലെന്ന മട്ടിലിരിക്കാനായിരിക്കും ആളുകള്‍ ശ്രമിക്കുക.

കേരളത്തിലാണ് ഇത്തരത്തിലുള്ള അവസ്ഥയെന്ന് കരുതുന്നവര്‍ക്ക് തെറ്റി. നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും സമാന അവസ്ഥ തന്നെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. 

ഗര്‍ഭിണികളോടുള്ള സമൂഹത്തിന്‍റെ പരിഗണനയും മനോഭാവും അറിയാനാണ് എക്‌സ്‌പെക്റ്റിങ് ചെയ്ഞ്ച് ക്യാംപെയിന്‍ അംബാസഡറായ അന്ന വൈറ്റ് ഹൗസ് ഒരു പരീക്ഷണ വീഡിയോ തയാറാക്കിയത്.

രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അന്ന പൂര്‍ണ്ണ ഗര്‍ഭിണിയെന്ന വ്യാജേനെയാണ് തിരക്കുള്ള മെട്രോകളില്‍ കയറിയത്. അറുപതു ശതമാനം ആളുകള്‍ മാത്രമാണ് അനുഭാവ പൂര്‍വം പെരുമാറിയതെന്നും കണ്ടഭാവം നടിക്കാതിരുന്ന ചിലരോട് സീറ്റ് ചോദിച്ചു വാങ്ങിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അന്ന പറഞ്ഞത്.

എക്സ്പെക്റ്റിംഗ് ചേഞ്ച്‌ ക്യാംപയിന്‍ എന്ന ഹാഷ് ടാഗോട് കൂടിയാണ് അന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close