നരേന്ദ്രമോദി മനിലയിലും 'കിളച്ചുമറിച്ചു'

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കിളച്ചു മറിച്ചു. ലോസ് ബനോസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രധാനമന്ത്രി കൈക്കോട്ടുമായി പാടത്ത് ഇറങ്ങി കിളച്ചത്.

Updated: Nov 13, 2017, 12:57 PM IST
നരേന്ദ്രമോദി മനിലയിലും 'കിളച്ചുമറിച്ചു'
Courtesy: ANI

മനില: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കിളച്ചു മറിച്ചു. ലോസ് ബനോസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രധാനമന്ത്രി കൈക്കോട്ടുമായി പാടത്ത് ഇറങ്ങി കിളച്ചത്.

തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയിലും പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ഇന്നലെയാണ് എത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ റൈസ് ഫീല്‍ഡ് ലബോറട്ടറി ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി കൈക്കോട്ടുമെടുത്തിറങ്ങി കിളച്ചത്.