പാരിസിലെ ആദ്യ പാവ വേശ്യാലയത്തിന് നേരെ പ്രതിഷേധം

  

Last Updated : Mar 24, 2018, 03:36 PM IST
പാരിസിലെ ആദ്യ പാവ വേശ്യാലയത്തിന് നേരെ പ്രതിഷേധം

പാരിസ്: പാരിസ് നഗരത്തിലെ ആദ്യ പാവ വേശ്യാലയമായ എക്‌സ്‌ഡോള്‍സ് അടച്ചുപൂട്ടണമെന്നുള്ള ആവശ്യമുന്നയിച്ച് പ്രതിഷേധം. സ്ത്രീസംഘടനകളും ഇടതുപക്ഷാഭിമുഖ്യമുള്ള കൗണ്‍സിലര്‍മാരുമാണ് പാരിസ് കൗണ്‍സിലിന് നേരെ സമ്മര്‍ദം ശക്തമാക്കിയത്. എന്നാല്‍, എക്‌സ്‌ഡോള്‍സ് ഫ്‌ളാറ്റില്‍ നിയമലംഘനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പോലീസ് പറയുന്നത്. 

വേശ്യാലയങ്ങള്‍ക്ക് നിരോധനമുള്ള പാരിസില്‍ സെക്‌സ് ഡോള്‍ കേന്ദ്രമെന്ന നിലയിലാരംഭിച്ച 'എക്‌സ്‌ഡോള്‍സ്' വേശ്യാലയമായി മാറുന്നുവെന്നാരോപിച്ചാണ് കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

സ്ത്രീ രൂപത്തോട് വളരെയധികം സാദൃശ്യമുള്ള ഈ പാവകള്‍ വേശ്യാലയം തിരികെക്കൊണ്ടുവരുന്നതിനുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തമാണെന്നും ഇവ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സ്ത്രീസംഘടനകള്‍ ആരോപിക്കുന്നു. പാവകളുമായി ഉപഭോക്താക്കള്‍ ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവ പുറപ്പെടുവിക്കുന്ന ശബ്ദം ബലാത്സംഗത്തിനിരയാവുമ്പോഴത്തേതിന് സമാനമാണെന്നും ആരോപണമുണ്ട്.

ഈ വര്‍ഷം ആദ്യമാണ് ഗെയിം സെന്റര്‍ എന്ന പേരില്‍ മൂന്നു മുറികളുള്ള ഫ്ലാറ്റില്‍ എക്‌സ്‌ഡോള്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. ഓരോ മുറികളിലുമുള്ള നാലടി എഴിഞ്ച് വലുപ്പമുള്ള പാവകളോടൊപ്പം ഒരു മണിക്കൂര്‍ ചിലവഴിക്കാന്‍ നല്‍കേണ്ടത് 7140 രൂപയാണ്. ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.

Trending News