റ​ഷ്യ​ൻ ചാ​ര​ന്‍റെയും പു​ത്രി​യുടെയും നേ​രെ​യു​ണ്ടാ​യ വ​ധശ്രമത്തില്‍ റ​ഷ്യ​യ്ക്കു പ​ങ്ക്

  

Last Updated : Mar 13, 2018, 01:15 PM IST
റ​ഷ്യ​ൻ ചാ​ര​ന്‍റെയും പു​ത്രി​യുടെയും നേ​രെ​യു​ണ്ടാ​യ വ​ധശ്രമത്തില്‍ റ​ഷ്യ​യ്ക്കു പ​ങ്ക്

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന വധശ്രമത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ. റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. 

റഷ്യൻ നിർമ്മിതമായ നൊവിചോക് എന്ന വിഷമാണ് ഇരുവർക്കും നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് മേ വെളിപ്പെടുത്തി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു തെരേസ മേയുടെ പ്രസ്താവന. റഷ്യ നടത്തിയ കൊലപാതക ശ്രമം നിന്ദ്യവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് തെരേസ മേ പറഞ്ഞു.  ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബ്രിട്ടൺ റഷ്യൻ അംബാസിഡറെ വിളിച്ചുവരുത്തി.

എന്നാൽ തെരേസ മേയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് റഷ്യ പ്രതികരിച്ചു. മാര്‍ച്ച് നാലിനാണ് സ്ക്രിപാലിനും മകൾക്കും നേരെ ആക്രമണമുണ്ടായത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും സുഖം പ്രാപിച്ചു വരികയാണ്. 

സ്ക്രീ​പ​ലി​നെ​യും മ​ക​ളെ​യും അ​പാ​യ​പ്പെ​ടു​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച രാ​സ​വ​സ്തു റ​ഷ്യ​യി​ൽ നി​ന്നു വ​ന്ന​താ​ണെ​ന്നു വി​ദ​ഗ്ധ​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ത​ങ്ങ​ളെ കു​ടു​ക്കാ​നാ​യി ബ്രി​ട്ട​ന്‍റെ ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക പ​ദ്ധ​തി​യാ​ണി​തെ​ന്നാ​ണ് റ​ഷ്യ ആ​രോ​പി​ക്കു​ന്ന​ത്.

Trending News