തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചു

തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടി. അടിയന്തര സേവനങ്ങള്‍ മാത്രമേ ഇവിടെ നിന്ന് നല്‍കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.

Updated: Mar 5, 2018, 05:59 PM IST
തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചു

അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടി. അടിയന്തര സേവനങ്ങള്‍ മാത്രമേ ഇവിടെ നിന്ന് നല്‍കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ അമേരിക്കക്കാര്‍ എംബസിയിലേക്ക് വരുന്നതും വലിയ ആള്‍ക്കൂട്ടം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും അധികൃതര്‍ വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും തങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കന്‍ എംബസിയെയും യു.എസ് പൗരന്‍രെയും ലക്ഷ്യമിട്ട് ആക്രമണത്തിന് സാധ്യതയുണ്ടെന്നു കാണിച്ച്‌ അമേരിക്കയില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായി തുര്‍ക്കിയിലെ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിസ ഇന്റര്‍വ്യൂകള്‍ പോലുള്ള സ്ഥിരം നടപടികള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചതായും വീണ്ടും തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.