ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവയ്പ്; മരണം മൂന്ന് കവിഞ്ഞു

സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.  

Last Updated : Dec 12, 2018, 12:06 PM IST
ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവയ്പ്; മരണം മൂന്ന് കവിഞ്ഞു

പാരിസ്: ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവയ്പ്. മരണ സംഖ്യ സ്ഥിരീകരിച്ചിട്ടില്ല. കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുപത്തൊമ്പതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചിട്ടുണ്ട്. 

ന്യൂഡോര്‍ഫ്, എറ്റൈ്വല്‍ പാര്‍ക്ക് മേഖലയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിന്‍റെ ശബ്ദം കേട്ടതായും ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നതു കണ്ടെന്നും പ്രാദേശിക കച്ചവടക്കാരനെ ഉദ്ധരിച്ച് ബി എഫ് എം ടിവി റിപ്പോര്‍ട്ട് ചെയ്തു.

Trending News