അമേരിക്കയില്‍ തട്ടിയെടുത്ത വിമാനം തകര്‍ന്നുവീണു

അമേരിക്കയില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തുനിന്ന് മോഷ്ടിച്ച വിമാനം തകര്‍ന്നു. 

Last Updated : Aug 11, 2018, 12:23 PM IST
അമേരിക്കയില്‍ തട്ടിയെടുത്ത വിമാനം തകര്‍ന്നുവീണു

സിയാറ്റില്‍: അമേരിക്കയില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തുനിന്ന് മോഷ്ടിച്ച വിമാനം തകര്‍ന്നു. 

വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന അലാസ്ക എയർലൈനിന്‍റെ വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് സിയാറ്റിലിലെ സീ-ടാക് ഇന്റർനാഷണൽ എയർപോർട്ടിൽ തകർന്നുവീണത്‌.

ഹൊറൈസൺ എയർ ക്യു 400 വിമാനം കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ തട്ടിയെടുത്തിരുന്നു. 

വിമാനം പറന്നുയര്‍ന്നതിന് ഏതാനും മിനിറ്റുകള്‍ക്കകം തെക്കൻ പഗെറ്റ് സൗണ്ടിൽ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സീ-ടാക് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 

 

സിയാറ്റിലിലെ ടാകോമ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് അപൂര്‍വമായ സംഭവമുണ്ടായത്. വിമാനത്തില്‍ യാത്രക്കാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Trending News