കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 26 മരണം

അഫ്​ഗാനിസ്​ഥാന്‍ തലസ്​ഥാനമായ കാബൂളിലുണ്ടായ​ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂള്‍ സര്‍വകലാശാലയ്ക്കും കാര്‍ട്ടെ സഖി ആരാധനാലയത്തിനും സമീപത്തായാണ് സ്​ഫോടനമുണ്ടായത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Last Updated : Mar 21, 2018, 03:15 PM IST
കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 26 മരണം

കാബൂള്‍: അഫ്​ഗാനിസ്​ഥാന്‍ തലസ്​ഥാനമായ കാബൂളിലുണ്ടായ​ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂള്‍ സര്‍വകലാശാലയ്ക്കും കാര്‍ട്ടെ സഖി ആരാധനാലയത്തിനും സമീപത്തായാണ് സ്​ഫോടനമുണ്ടായത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

​ആരാധനാലയത്തില്‍ നിന്ന്​ സിറ്റിയിലെ പ്രധാന സര്‍വകലാശാലയിലേക്ക്​ ആളുകള്‍ നടക്കുന്നതിനിടെയാണ്  സ്​ഫോടനമുണ്ടായത്​. പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെയാണ്​ സ്​ഫോടനം നടന്നത്. പ്രാചീന പേര്‍ഷ്യന്‍ പുതുവത്​സരാഘോഷമായ 'നവ്​റുസി'നിടെയാണ്​ സ്​ഫോടനം. വസന്തകാലത്തിന്‍റെ ആരംഭമാണ്​ നവ്​റുസ്​. അഫ്​ഗാനിസ്​ഥാനില്‍ വ്യാപകമായി കൊണ്ടാടുന്ന ആ​ഘോഷമാണിത്. എന്നാല്‍ ഇത്​ ഇസ്ലാമികമല്ല എന്നാണ് മതമൗലികവാദികളുടെ പക്ഷം.

സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

 

 

Trending News