കാബൂള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനരികില്‍ ചാവേര്‍ ആക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനനഗരമായ കാബൂളിലെ ഘാസി ക്രിക്കറ്റ് സ്റ്റേഡിയത്തിനരികില്‍ നടന്ന ചാവേര്‍ ബോംബ്‌ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 

Updated: Sep 13, 2017, 06:50 PM IST
കാബൂള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനരികില്‍ ചാവേര്‍ ആക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനനഗരമായ കാബൂളിലെ ഘാസി ക്രിക്കറ്റ് സ്റ്റേഡിയത്തിനരികില്‍ നടന്ന ചാവേര്‍ ബോംബ്‌ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 

ബുധനാഴ്ച കാബൂള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഒരു ചെക്ക് പോസ്റ്റില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സുരക്ഷാസേന അറിയിച്ചു. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇയാളെ ചെക്ക്പോസ്റ്റില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ബോംബ്‌ പൊട്ടിക്കുകയായിരുന്നു. രണ്ടു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച ഉച്ചയ്ക്ക്  3.45 മണിയോടെയാണ് അപകടമുണ്ടായത്. ക്രിക്കറ്റ് താരങ്ങളും സ്റ്റേഡിയത്തിനുള്ളിലുണ്ടായിരുന്ന ആളുകളും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.