ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയ്ക്ക് ആദരം അര്‍പ്പിച്ച് പാകിസ്ഥാനി ആനിമേഷന്‍ ചിത്രം

ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയ്ക്ക് ആദരം അര്‍പ്പിച്ച് പാകിസ്ഥാന്‍ നിര്‍മ്മിക്കുന്ന ആനിമേഷന്‍ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. റാണാ അബ്രാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ബുര്‍ഹാന്‍ വാണിയെ ഒരു ധീര പോരാളിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Last Updated : Jan 1, 2018, 05:49 PM IST
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയ്ക്ക് ആദരം അര്‍പ്പിച്ച് പാകിസ്ഥാനി ആനിമേഷന്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയ്ക്ക് ആദരം അര്‍പ്പിച്ച് പാകിസ്ഥാന്‍ നിര്‍മ്മിക്കുന്ന ആനിമേഷന്‍ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. റാണാ അബ്രാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ബുര്‍ഹാന്‍ വാണിയെ ഒരു ധീര പോരാളിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

താഴ്വരയിലെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കിയ ധീരപോരാളി ആയാണ് പാകിസ്ഥാന്‍ ബുര്‍ഹാനെ പരാമര്‍ശിച്ചത്. ബുര്‍ഹാന്‍ വാണിയെ പ്രകീര്‍ത്തിക്കുന്നതിനെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ പ്രതിഷേധങ്ങളെ അവഗണിച്ചാണ് 'സണ്‍ ഓഫ് കശ്മീര്‍-ബുര്‍ഹാന്‍' എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ബര്‍ഹാന്‍ കൊല്ലപ്പെട്ട ജൂലൈ 19 കറുത്ത ദിനമായി പാകിസ്ഥാന്‍ ആചരിക്കുമെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചിരുന്നു. 

Trending News