സംഘര്‍ഷമൊഴിയാതെ ഗാസ; വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

 ഇസ്രയേല്‍ കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാചരണത്തിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. 

Last Updated : Mar 31, 2018, 09:02 AM IST
സംഘര്‍ഷമൊഴിയാതെ ഗാസ; വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

ഗാ​സ: ഗാസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇസ്രയേല്‍ കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാചരണത്തിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. ഇസ്രയേല്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്ബാ​സ് ഇന്ന് ദേ​ശീ​യ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി. 

വെ​ള്ളി​യാ​ഴ്ച ഗാ​സ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നാ​യി​രു​ന്നു വെടിവെപ്പ് നടന്നത്. 1976ല്‍ ഇ​സ്ര​യേ​ലി​ന്‍റെ സ്ഥ​ലം ക​യ്യേ​റ്റ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ആ​റു പേ​രു​ടെ ഓ​ർ​മ​യി​ല്‍ എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് 30 ‘ലാ​ൻ​ഡ് ഡേ’ ​ആ​യാ​ണ് പലസ്തീനികള്‍ ആ​ച​രി​ക്കു​ന്ന​ത്. ഇത്തവണ 30 മു​ത​ൽ ആ​റാ​ഴ്ച​ നീളുന്ന പ്ര​തി​ഷേ​ധ​ പരിപാടികള്‍ നടത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.

വെള്ളിയാഴ്ച പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. എന്നാല്‍, അ​തി​ർ​ത്തി​യി​ലെ ഇ​സ്ര​യേ​ൽ സേ​ന​യ്ക്കു നേ​രെ ട​യ​റു​ക​ൾ ക​ത്തി​ച്ചു വലിച്ചെറിയുകയും കല്ലേറ് നടത്തുകയും ചെ​യ്ത​പ്പോ​ഴാ​ണു പ്രതിഷേധക്കാര്‍ക്ക് നേരെ വെ​ടി​വ​ച്ച​തെ​ന്നു സൈ​ന്യം പ​റ​യു​ന്നു. 

അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കു നേ​രെ മാ​ത്ര​മാ​ണു വെ​ടി​വ​ച്ച​തെ​ന്നാണ് ഇ​സ്ര​യേ​ലിന്‍റെ വിശദീകരണം. അതിനിടെ, ഗാ​സ മു​ന​മ്പി​ലെ ആ​റി​ട​ങ്ങ​ളെ ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി ഇ​സ്ര​യേ​ൽ പ്ര​ഖ്യാ​പി​ച്ചു.

Trending News