അമേരിക്കയിലെ ടെക്‌സ‌സില്‍ പള്ളിയില്‍ വെടിവെപ്പ്; 26 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സ‌സിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായി എഫ്ബിഐ അറിയിച്ചു. സാന്‍ അന്‍റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്‌പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. 

Updated: Nov 6, 2017, 08:47 AM IST
അമേരിക്കയിലെ ടെക്‌സ‌സില്‍ പള്ളിയില്‍ വെടിവെപ്പ്; 26 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സ‌സ്: അമേരിക്കയിലെ ടെക്‌സ‌സിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായി എഫ്ബിഐ അറിയിച്ചു. സാന്‍ അന്‍റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്‌പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. 

പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഒറ്റയ്ക്കെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങിന് നേരെയായിരുന്നു ആക്രമണം. കാറില്‍ രക്ഷപ്പെട്ട അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും അക്രമി ആത്മഹത്യ ചെയ്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരാള്‍ മാത്രമാണ് ആക്രമണം നടത്തിയതെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.  അതേസമയം ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. ഒരു മാസം മുമ്പ് ലാസ് വെഗാസില്‍ സംഗീത പരിപാടിക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ജപ്പാനില്‍ ഇരുന്ന് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്‍റ് ഡൊണാര്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.