ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതെങ്കില്‍ അത് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Updated: Nov 13, 2017, 08:52 PM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

മനില: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതെങ്കില്‍ അത് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. മഹാത്മാ ഗാന്ധിയുടെ മണ്ണായ ഇന്ത്യയില്‍ സമാധാനം സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും മോദി പറഞ്ഞു. 

ഇന്ത്യ മാറ്റത്തിന്‍റെ പാതയിലാണുള്ളത്. ഈ 21-ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്.അത് ഇന്ത്യയുടേതായി മാറ്റേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അത് സാധ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ആഗോളമാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇന്ത്യയിലൊരുക്കുന്നതിന് ലക്ഷ്യമിടുന്ന പരിപാടികളാണ് ഇന്ത്യ നടപ്പാക്കുന്നത്. മഹാത്മാഗാന്ധി നിറുത്തിയിടത്ത് നിന്നാണ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഇപ്പോള്‍ വെളിയിട വിസര്‍ജന മുക്തമാക്കി മാറ്റിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആസിയാന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മോദി മനിലയിലെത്തിയത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.