ലോട്ടറിയടിച്ചാല്‍ കന്യകയായ പെണ്‍കുട്ടി!

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്ത്രീകളെ വില്‍പ്പന ചരക്കാക്കുന്ന ഒരു നഗരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

Sneha Aniyan | Updated: Nov 3, 2018, 10:52 AM IST
ലോട്ടറിയടിച്ചാല്‍ കന്യകയായ പെണ്‍കുട്ടി!

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്ത്രീകളെ വില്‍പ്പന ചരക്കാക്കുന്ന ഒരു നഗരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

ബ്രസീലിലെ എന്‍ക്രുസിഹദ എന്ന നഗരത്തിലാണ് അവിശ്വസനീയമായ ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നത്. ഇവിടെയെത്തി ലോട്ടറിയോ ബിംഗോയോ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി കന്യകമാരായ പെണ്‍കുട്ടികളെയാണ് നല്‍കാറുള്ളത്. 

ഇങ്ങനെയൊരു സമ്മാനം നല്‍കിയാല്‍ പിന്നെ ലോട്ടറിയെടുക്കുന്നവരുടെ എണ്ണം സ്വാഭാവികമായും കൂടും.  500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ടിക്കറ്റുകളുടെ ലഭ്യത കുറയുമ്പോള്‍ ഇതിലും ഉയര്‍ന്ന വില നല്‍കി ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആളുകള്‍ തയാറാണ്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close